രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട തിളക്കമുള്ള, വളഞ്ഞുപുളഞ്ഞ പ്രകാശത്തിന്റെ ഒരു പാതയുടെ ചിത്രങ്ങൾ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. ചിലർ ഈ രൂപങ്ങളിൽനിന്നും സിംഹത്തിന്റെയും ഡ്രാഗണിന്റെയും രൂപങ്ങൾ എഐയിൽ നിർമിച്ചു.
ഒരു മിസൈലിൽ പുറന്തള്ളുന്ന പുകപടലങ്ങളുടെ ദൃശ്യമായിരുന്നു, ഒരുപക്ഷേ ഒരു ഇറാനിയൻ സെജ്ജിൽ മിസൈലായിരിക്കാം അതെന്നാണ് ചിത്രം പങ്കുവച്ചവരുടെ അവകാശവാദം.
ഫത്ത ഹൈപ്പർസോണിക് മിസൈലുകൾക്ക് പിന്നാലെ, ഇറാൻ ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ‘സെജ്ജിൽ’ ഇസ്രയേലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രയോഗിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആദ്യമായാണ് 2,000 കിലോമീറ്റർ ദൂരപരിധിയുള്ള സെജ്ജിൽ മിസൈലുകൾ ഇസ്രയേലിനെതിരെ ഉപയോഗിക്കുന്നതത്രെ.