2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. ടീമിനു വിലക്കു വന്നപ്പോൾ ഡൽഹി ഡെയർഡെവിൾസിൽ കളിച്ചെങ്കിലും 2018ൽ വീണ്ടും രാജസ്ഥാനിലേക്കു തിരികെയെത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സഞ്ജുവിന്റെ പരുക്കും മികച്ച വിദേശ താരങ്ങൾഇല്ലാതിരുന്നതും ടീമിനു തിരിച്ചടിയായിരുന്നു.
2026 ഐപിഎലിനു മുൻപ് സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് താല്‍പര്യമുണ്ടെന്നറിപ്പോര്‍ട്ട് ചെയ്തു. അടുത്ത വർഷത്തെ മിനി ലേലത്തിനു മുൻപ് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്.
സഞ്ജുവിനെ നേരിട്ട് ചെന്നൈയ്ക്കു വാങ്ങാൻ സാധിച്ചില്ലെങ്കിൽ ലേലത്തിലൂടെയും താരത്തിന്റെ വരവ് സാധ്യമാണ്. എന്നാൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും മലയാളി താരത്തെ സ്വന്തമാക്കാൻ താല്‍പര്യമുണ്ടെന്നാണു വിവരം.
അങ്ങനെയെങ്കിൽ ചെന്നൈയ്ക്ക് കൊൽക്കത്തയുമായി മത്സരിക്കേണ്ടിവരും. കരിയറിന്റെ തുടക്കകാലത്ത് കൊൽക്കത്ത ക്യാംപിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.സഞ്ജു രാജസ്ഥാൻ വിട്ടാൽ യുവതാരം റിയാൻ പരാഗ് രാജസ്ഥാന്റെ സ്ഥിരം ക്യാപ്റ്റനായേക്കും. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരുക്കേറ്റപ്പോൾ പരാഗായിരുന്നു റോയൽസിനെ നയിച്ചിരുന്നത്.