ചലച്ചിത്രതാരം അനശ്വരാ രാജന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു കാലത്ത് ഉര്‍വശിയെ കണ്ട് താന്‍ അതിശയിച്ചതുപോലെയാണ് സിനിമയില്‍ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോള്‍ റീല്‍സിലെ അനശ്വരയുടെ ചില പെര്‍ഫോമന്‍സുകള്‍ കണ്ടു.
മൈ ഗോഡ്, ഈ ജനറേഷനില്‍ ഇങ്ങനെ റിയല്‍, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീര്‍ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്, സുരേഷ് ഗോപി പറഞ്ഞു.എസ്. വിപിന്‍ എഴുതി സംവിധാനംചെയ്ത ‘വ്യസനസമേതം ബന്ധുമിത്രാതികള്‍’ എന്ന സിനിമയാണ് അനശ്വരയുടെ പുതിയ ചിത്രം.
ജൂണ്‍ 13-ന് ചിത്രം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റ ട്രെയ്‌ലറില്‍ മരണവീട്ടില്‍നിന്നുള്ള രംഗത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന അനശ്വരയുടെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ഈ രംഗമാണ് തന്റെ അഭിമുഖത്തില്‍ സുരേഷ് ഗോപി പരാമര്‍ശിച്ചത്.