ചെന്നൈ∙ തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ്കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനൊപ്പമുള്ള ചിത്രം മീനപങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്.
2026ലെ തമിഴ്നാട് തിരഞ്ഞെടുപ്പിനു മുൻപ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയിൽ ചേർന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പിൽ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.