നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാളാണ്ഈയവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. അക്കൂട്ടത്തിൽത്തന്നെ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.”ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാൽ എഴുതി. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.”