നിലപാടിലെ കണിശതയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. സാധാരണ പൗരൻ കാണുന്നതുപോലെയാണ് താനും കാണുന്നത്. ഒരാൾ സമ്മതിദാന അവകാശം ആർക്ക് കൊടുക്കുന്നു എന്നതിലാണ് നിലപാട് വ്യക്തമാക്കേണ്ടത്. അസഹിഷ്ണുത പുലർത്തുന്ന പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് മൽസരിച്ചത്.
എല്ലാ തരത്തിലും യോഗ്യനായ ആളാണ് ആര്യാടൻ ഷൗക്കത്ത്.സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ല. അൻവർ അല്ല ഏത് പൊട്ടൻ നിന്നാലും ആ വോട്ട് കിട്ടും.
കടന്നലിനെ യുഡിഎഫിൽ എടുക്കാതിരുന്നതിൽ വി ഡി സതീശനെ സല്യൂട്ട് ചെയ്യുന്നു.ഏതൊരു എം എൽ എയ്ക്കും ഇരുപതിനായിരം വോട്ട് കിട്ടും. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ താൻ വിമർശിക്കും എന്നും ജോയ് മാത്യു പറഞ്ഞു.