ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 211 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 458 റൺസാണ് ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ടീം സ്കോർ ചെയ്തത്.
158 റൺസെടുത്ത പത്തും നിസങ്ക, 93 റൺസുമായി ദിനേശ് ചാന്ദിമാൽ, 84 റൺസെടുത്ത കുശൽ മെൻഡിസ് എന്നിവരുടെ പ്രകടനമാണ് ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ 247 റൺസായിരുന്നു ബംഗ്ലാദേശിന് നേടാൻ സാധിച്ചത്.
സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഓപണർ പത്തും നിസങ്ക 158 റൺസെടുത്ത് പുറത്തായി. കമിന്ദു മെൻഡിസ് 33 റൺസ് നേടി. 84 റൺസ് നേടിയ കുശൽ മെൻഡിസ് ഒമ്പതാമനായാണ് പുറത്തായത്.
രണ്ടാം ദിവസം ശ്രീലങ്കയ്ക്കായി ദിനേശ് ചാന്ദിമാൽ 93 റൺസും ലഹിരു ഉഡാര 40 റൺസും നേടിയിരുന്നു.ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിന് 247 റൺസാണ് നേടിയത്.
46 റൺസെടുത്ത ഷദ്മാൻ ഇസ്ലാമാണ് ടോപ് സ്കോറർ. മുഷ്ഫീഖർ റഹീം 35 റൺസും ലിട്ടൻ ദാസ് 34 റൺസും സംഭാവന ചെയ്തു. തൈജൂൾ ഇസ്ലാം 33 റൺസ് നേടി. എങ്കിലും ആർക്കും വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാതിരുന്നത് ബംഗ്ലാദേശിന് തിരിച്ചടിയായി.