തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താര ലേലത്തിൽ ഇത്തവണ ഇരുപതോളം കളിക്കാർക്കു പുതിയതായി അവസരം ലഭിക്കും. ആകെ 168 താരങ്ങളാണ് ജൂലൈ 5 ന് നടക്കുന്ന ലേലത്തിൽ 3 വിഭാഗങ്ങളിലായി പങ്കെടുക്കുക.
രഞ്ജി ട്രോഫി ഉൾപ്പെടെ ദേശീയ തലത്തിലെ സീനിയർ ടൂർണമെന്റുകളിലും ഐപിഎലിലും കളിച്ചവരാണ് എ വിഭാഗത്തിൽ.കഴിഞ്ഞ വർഷത്തെ കെസിഎലിലൂടെ ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂർ, രഞ്ജി ട്രോഫി ഫൈനലിൽ ഉൾപ്പെടെ കളിച്ച അഹമ്മദ് ഇമ്രാൻ തുടങ്ങിയവർക്ക് എ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റമുണ്ടാകും.
ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടിയ മുഹമ്മദ് ഇനാൻ ആയിരുന്നു കഴിഞ്ഞ തവണ ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം.ഇത്തവണ, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്ണ (17) ആണ് പ്രായം കുറഞ്ഞ താരം. ഫിറ്റ്നസ് പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാകും കളിക്കാരെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തുകയെന്നു കെസിഎ സെക്രട്ടറി വിനോദ്