രോഗികളെ നോക്കുന്ന അതേ കരുതലും ശ്രദ്ധയും നൽകിയാണു ഡോ. സി.ടി.അഗസ്റ്റിൻ ചെടികളെയും പരിപാലിക്കുന്നത്….മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പൊള്ളേത്തൈയിൽ രണ്ടിടത്തായുള്ള ഫാമിൽ വിളഞ്ഞുനിൽക്കുന്ന സുഗന്ധവിളകളും ഫലവൃക്ഷങ്ങളും ആ കരുതലിനു സാക്ഷ്യം നൽകും.
ചേർത്തല ഇഎസ്ഐ ആശുപത്രിയിലെ ചാർജ് മെഡിക്കൽ ഓഫിസറായ പൊള്ളേത്തൈ ചുള്ളിക്കൽ ഡോ. സി.ടി.അഗസ്റ്റിനു…കൃഷിയോടുള്ള ഇഷ്ടം ചെറുപ്പം മുതലേയുണ്ട്. 10 വർഷം മുൻപാണു വീടിന് അൽപം അകലെ രണ്ടിടത്തായി 1.20 ഏക്കർ..സ്ഥലം വാങ്ങി കൃഷി ആരംഭിച്ചത്.
ഫാമിലി മെഡിസിനിൽ സ്പെഷലൈസ് ചെയ്ത അഗസ്റ്റിനു കൃഷിയിൽ…സുഗന്ധവിളകളോടും ഫലവൃക്ഷങ്ങളോടുമാണു പ്രിയം…ഒരു കൃഷിയിടത്തിൽ പേരയാണു പ്രധാന കൃഷി. തായ് പിങ്ക് ഇനത്തിൽപെട്ട 40 പേരകൾ.
ഡ്രാഗൺ ഫ്രൂട്ട്, മൂന്നിനം സപ്പോട്ട എന്നിവയുമുണ്ട്. ജാതി, കുരുമുളക്, പ്ലാവ്, മാവ്, വാഴ, സ്റ്റാർ ഫ്രൂട്ട്…ചാമ്പ, ചെറി, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയെല്ലാം രണ്ടു കൃഷിയിടങ്ങളിലായി വളരുന്നു. ഗ്രോ ബാഗുകളിലും പ്ല.പ്ലാസ്റ്റിക് വീപ്പകളിലുമായി പച്ചക്കറി കൃഷിയിമുണ്ട്…
.പിവിസി പൈപ്പുകൾ താങ്ങുകാലാക്കിയാണു കുരുമുളക് കൃഷി. 20 ഇനങ്ങളിലുള്ള 60 ചുവട് കുരുമുളക് വള്ളികളുണ്ട്. ഹൈബ്രിഡ് ഇനങ്ങൾ ഉൾപ്പെടെ 6 ഇനത്തിൽപ്പെട്ട 10 പ്ലാവുകൾ, 3ഇനങ്ങളിലുള്ള 30 ജാതിമരങ്ങൾ, റെഡ് ലേഡി ഇനത്തിൽപ്പെട്ട 70 പപ്പായ, 8 ഇനങ്ങളിലായി 16 മാവുകൾ എന്നിവയുണ്ട്.
മോഹിത് നഗർ ഇനത്തിൽപ്പെട്ട 80 കമുകുകളാണു കൃഷിയിടത്തിന്..അതിരിടുന്നത്…മത്തിക്കഷായമാണു കൃഷിയിലെ പ്രധാന വളം. തീരദേശമായതിനാൽ മത്തി വില കുറച്ചു കിട്ടും. മത്തിയും.ശർക്കരയും പ്ലാസ്റ്റിക് ഡ്രമ്മിൽ 45 ദിവസം അടച്ചുവയ്ക്കും.
ഈ ലായനി 10 മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ചെടികളുടെ ചുവട്ടിലൊഴിക്കും. 5 മില്ലി ലീറ്റർ ലായനി ഒരു…ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ഇലകളിൽ സ്പ്രേ ചെയ്യും..വർഷത്തിൽ ഒരിക്കൽ മണ്ണുപരിശോധിച്ച ശേഷമാണു വളപ്രയോഗം തീരുമാനിക്കുക.
ജൈവവളങ്ങളും മണ്ണിന്റെ ആവശ്യമനുസരി..ച്ചുള്ള രാസവളങ്ങളും നൽകും. കീടനാശിനികൾ ഉപയോഗിക്കാറില്ല..പിഎച്ച് മൂല്യം കുറവുള്ള മണ്ണായതിനാൽ ഡോളമൈറ്റ്, പച്ചക്കക്കപ്പൊടി എന്നിവയിലേതെങ്കിലും നൽകും….സൂക്ഷ്മമൂലകങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യും. കീടങ്ങളെ ചെറുക്കാൻ ജൈവകുമിൾ, കായീച്ചകെണികൾ എന്നിവയാണ്.
ഉപയോഗിക്കുന്നത്….വീട്ടിലെ ആവശ്യം കഴിച്ചുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം സമീപത്തെ കടകളിൽ വിൽക്കും. ജോലിയിലെ തിരക്കുകൾക്കിടയിൽ നിന്നു കൃഷിയിടത്തിലേക്കെത്തുമ്പോൾ മനസ്സു തണുക്കുമെന്നു..ഡോ. അഗസ്റ്റിൻ പറയുന്നു.
.മാനസിക ഉല്ലാസത്തിനൊപ്പം നല്ല ഭക്ഷണം കഴിക്കാമെന്നതുമാണു ഇപ്പോൾ കൃഷിയിൽ നിന്നുള്ള നേട്ടങ്ങൾ. അധികം വൈകാതെ സാമ്പത്തികമായും നേട്ടമുണ്ടാക്കാൻ കഴിയുമെന്നു ഡോക്ടർക്ക്…ഉറപ്പ്. അടുത്ത വർഷം സർവീസിൽ നിന്നു വിരമിക്കുന്നതോടെ പൂർണമായും കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം…