Month: June 2025

മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ക്യുബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്‌തമായ ബുച്ചൺ ഇൻറർനാഷനൽ ഫൻറാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇൻറർനാഷനൽ പ്രീമിയർ. സംവിധാന മികവിലൂടെ…

അഹമ്മദാബാദ് – ഗാറ്റ്‍വിക് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു

ന്യൂഡൽഹി ∙ വിമാനാപകടത്തിനു ശേഷം അഹമ്മദാബാദിൽനിന്ന് ആദ്യമായി ഇന്നലെ എയർ ഇന്ത്യ ലണ്ടൻ ഗാറ്റ്‍വിക് വിമാനത്താവളത്തിലേക്കു സർവീസ് നടത്തി. അപകടത്തിൽപെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയർ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.അപകടത്തിൽപെടുന്ന വിമാനങ്ങളുടെ കോഡ്…

ഇറാൻ -ഇസ്രായേൽ സംഘർഷം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു 

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ…

കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു

ചെന്നൈ∙ നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.”

ആലപ്പുഴയിൽ അജ്ഞാത മൃതദേഹം

ആലപ്പുഴ∙ അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം. കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർത്തുങ്കൽ പൊലീസ്…