Month: June 2025

21 വയസ്സുകാരിയെ കാപ്പ ചുമത്തി നാടുകടത്തി

തിരുവാങ്കുളം(എറണാകുളം): നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്

കരിപ്പൂർ – ഷാർജ വിമാന സർവീസും റദ്ദാക്കി ഷാർജയിലേക്കു രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത് ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്

.#iranisraelconflict #flightservice

ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാൻ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു

#Pakistan #Iran #WorldNews

അവസാന ശ്രമമെന്ന നിലയിലാവും പൈലറ്റ് ആ ഗ്രൗണ്ട് തിര‍ഞ്ഞെടുത്തിരിക്കുക. റൺവേയിൽനിന്നുയർ‌ന്ന് അധിക ദൂരം പോകുന്നതിനു മുൻപ് വിമാനം ക്രാഷ് ആയി. ചക്രം അകത്തേക്കു വലിച്ചിരുന്നില്ല

AhmedabadPlaneCrash #AviationExpert #PlaneCrash #Takeoff