രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്.
താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് പലരും പറഞ്ഞുകേൾക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഒരുപാടായി.
എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാലിതാ ക്രിക് ബസിന്റെ റിപ്പോർട്ട് പ്രകടനം ചെന്നൈ ഫ്രാഞ്ചൈസി സഞ്ജുവിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്നും താരത്തെ ടീമിലെത്തിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ടീം വൃത്തങ്ങൾ അനുകൂലമായി പ്രതികരിച്ചുവെന്നും ക്രിക് ബസ് അവകാശപ്പെടുന്നു.