ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ബര്‍മിംഗ്ഹാമില്‍ നാളെ തുടക്കമാകുമ്പോള്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയില്‍ മൂന്ന് ദിവസത്തെ ഇടവേള മാത്രമെയുള്ളൂവെന്നതിനാല്‍ ബുമ്രയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആശയക്കുഴപ്പത്തിലാണ്.

പരമ്പരയിലാകെ മൂന്ന് ടെസ്റ്റുകളിലെ കളിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഏതൊക്കെ ടെസ്റ്റുകളിലാണ് ബുമ്രയെ കളിപ്പിക്കേണ്ടതെന്ന ആശയക്കുഴപ്പം ഇന്ത്യൻ ടീമിനുണ്ട്.ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിനാല്‍ രണ്ടാം ടെസ്റ്റില്‍ ബുമ്രയെ കളിപ്പിക്കണമെന്ന സമ്മർദ്ദവും ഇന്ത്യൻ ടീം മാനേജ്മെന്‍റിന് മുകളിലുണ്ട്.

ബുമ്ര പൂര്‍ണമായും ഫിറ്റാണെന്നും കളിക്കാന്‍ തയാറാണെന്നും ഇന്ത്യൻ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതൊക്കെയാണെങ്കിലും നാളെ ബുമ്രക്ക് വിശ്രമം അനുവദിക്കാനാണ് എല്ലാ സാധ്യതയുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ ഇടം കൈയന്‍ പേസര്‍ അർഷ്ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *