വിശ്വവിഖ്യാതമായ ലോർഡ്‌സ് സ്‌റ്റേഡിയത്തിലെ ഓണേഴ്‌സ് ബോർഡിൽ തന്റെ പേരും തെളിയാന്‍ ആഗ്രഹിക്കാത്ത ക്രിക്കറ്റര്‍മാരുണ്ടാവില്ല. ലോർഡ്‌സിൽ സെഞ്ച്വറി കുറിക്കുകയോ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവക്കുകയോ ചെയ്യുന്ന താരങ്ങളാണ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിക്കുക.
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ബ്രയാൻ ലാറക്കും ഈ വലിയ ബഹുമതി സ്വന്തമാക്കാനായിട്ടില്ല.ലോർഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് ബുംറ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
2014 ന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യൻ ബോളർ ലോർഡ്സ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിക്കുന്നത്.