പെരുമ്പാവൂർ ∙ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് എസ്.ബി.ഐ. ബാങ്കിൽ നിന്ന് ഓൺലൈൻ ലോൺ ലഭ്യമാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് അനധികൃതമായി 25 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ബിഹാർ സ്വദേശിയെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കമ്പലം പഴങ്ങനാട് സ്വദേശിയായ 68 വയസ്സുള്ള അലിയാറിനെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ് പ്രതി വാട്സാപ്പ് വഴി ഈയാളുമായി സമ്പർക്കത്തിൽ പ്രവേശിച്ച് വിശ്വസനീയത നേടുകയും, പലഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് പണംഅയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.എറണാകുളം റൂറൽ എസ്.പി. ഹെമലത ഐ.പി.എസ്.യുടെ നിർദേശപ്രകാരവും പെരുമ്പാവൂർ എ.എസ്.പി. ശക്തിസിംഗ് ആര്യ ഐ.പി.എസ്. എസ്ന്റെയും മേൽനോട്ടത്തിലും പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എം.കെ. ജേക്കബ്, സീനിയർ സീ.പി.ഒ കെ.കെ. , ഷീബു , സീ.പി.ഒ. മിഥുൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്.
ബിഹാർ നളന്ദ ജില്ലയിലെ ഒരാഴ്ച തങ്ങിയ ശേഷമാണ് പ്രതിയെ ഏറെ സാഹസികമായി അറസ്റ്റ് ചെയ്തത്.
വാട്സാപ്പ് ചാറ്റുകളും ഫേസ്ബുക്ക് പ്രൊഫൈലുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്രയിലെ പൂനെ പ്രദേശത്ത് ഉള്ളതാണെന്നും അക്കൗണ്ടുകൾ ലിങ്ക് ചെയ്ത നമ്പറുകളുടെ ലൊക്കേഷൻ ബിഹാറിലെ നളന്ദയാണെന്നും പൊലീസ് കണ്ടെത്തിയത്.
പ്രതിയുടെ കൂട്ടുപ്രതികൾ പൊലീസിന്റെ നീക്കങ്ങൾ മനസിലാക്കി ബംഗ്ലാദേശ് അതിർത്തിയിലൂടെ രക്ഷപ്പെട്ടതായും അന്വേഷണസംഘം അറിയിച്ചു.
അഞ്ചംഗ സംഘം നടത്തിയ വൈവിധ്യമാർന്ന അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതിയെ പിടികൂടാനായത്.
മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നു.