ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവും കൂടുതൽ വിവാദമായ ഒന്നായിരുന്നു ഇരു ടീമുകളുടെയും കുറഞ്ഞ ഓവർ നിരക്ക്. ഇപ്പോഴിതാ സ്ലോ ഓവർ റേറ്റുമായി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.

ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75 ഓവർ മാത്രം കളി നടന്ന സാഹചര്യത്തിലായിരുന്നു വോണിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിനവും 83 ഓവർ മാത്രമാണ് കളി നടന്നത്.

ഇതോടെ രണ്ടു ദിവസം കൊണ്ട് നഷ്ടമായത് 23 ഓവറുകളാണ്. പിഴശിക്ഷ നൽകുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ കളിക്കാരെല്ലാം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്. അവരിൽനിന്ന് പിഴ ഈടാക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോ? സംശയമാണ്, മൈക്കൽ വോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *