കീവ്: റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു.
കീവിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നൽകുന്ന പിന്തുണയ്ക്ക് ഞാൻ നന്ദി പറയുകയാണ്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കാത്തത് റഷ്യ കാരണമാണ്. അത് അവസാനിപ്പിക്കാൻ പുടിൻ ശ്രമിക്കുന്നില്ല. അവർ യുദ്ധത്തെ നിസാരവത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഒരിക്കലും അതിന് സമ്മതിക്കരുത്. സമാധാനം കൈവരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധാരണ ജനങ്ങളുടെ ജീവനെടുക്കുന്ന റഷ്യൻ നയത്തെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം. ശക്തിയിലൂടെ മാത്രമേ സമാധാനം നേടിയെടുക്കാൻ കഴിയൂ. റഷ്യയുടെ ധനസഹായം നിർത്തലാക്കണംഇറാനുമായും ഉത്തരകൊറിയയുമായി റഷ്യ തുടരുന്ന ബന്ധം ഇല്ലാതാക്കണ’മെന്നും സെലൻസ്കി പ്രതികരിച്ചു.