ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തോൽവി. 176 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് സംഘം വിജയിച്ചത്. മൂന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. 22 റൺസെടുക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റുകൾ കൂടി ഓസീസ് സംഘത്തിന് നഷ്ടമായി.
വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ് അഞ്ച് വിക്കറ്റുകളും ഷമർ ജോസഫ് നാല് വിക്കറ്റുകളും വീഴ്ത്തി.രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസിന്റെ വിജയലക്ഷ്യം 204 റൺസായിരുന്നു.
എന്നാൽ വിൻഡീസിനായി 11 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സിന് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ഏഴ് താരങ്ങൾ പൂജ്യത്തിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിൽ വെസ്റ്റ് ഇൻഡീസ് പുറത്തായത്.