വിമ്പിൾഡൻ പുൽകോർട്ടിലെ വാശിയേറിയ ഫൈനൽ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ. ഉദ്വേഗനിമിഷങ്ങൾക്കൊടുവിൽ കാർലോസ് അൽകാരസിനെ മലർത്തിയടിച്ച് യാനിക് സിന്നർ തന്റെ കന്നിക്കിരീടത്തിൽ മുത്തുമിട്ടപ്പോൾ ഗ്യാലറിയിൽ ആർപ്പുവിളികളുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു. ‘

എന്തൊരു ഗംഭീര അനുഭവം’ എന്നായിരുന്നു വിമ്പിൾഡൻ ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ ലഭിച്ച അവസരത്തെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത്.എന്തൊരു അവിശ്വസനീയമായ അനുഭവമായിരുന്നു ഇത്. ബക്കറ്റ് ലിസ്റ്റിൽ ഒരു ടിക്ക് കൂടി.

എന്റെ സുഹൃത്തുക്കൾക്കൊപ്പം ചാമ്പ്യൻഷിപ്പ് കാണാൻ കഴിഞ്ഞത് വളരെ രസകരമായിരുന്നു.ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്നം സഫലമാക്കിയതിനു പിന്നിൽ തന്റെ കളിക്കൂട്ടുകാരാണ്.

തിരുവനന്തപുരം സൈനിക് സ്കൂളിലെ പഴയ സഹപാഠികൾക്കൊപ്പമാണ് ഇന്ദ്രജിത് സുകുമാരൻ വിമ്പിൾഡൻ ടെന്നിസ് ഫൈനൽ കാണാൻ പോയത്. കൂട്ടുകാർക്കൊപ്പമുള്ള സെൽഫിയും ഇന്ദ്രജിത്ത് സ്വന്തം പേജിൽ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *