കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിച്ച കവര്‍ച്ചാസംഘം കൊച്ചിയില്‍ പിടിയില്‍. നെട്ടൂരില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടിയത്. പിടിയിലായ മൂന്നാമന്‍ പൊലീസിനെ വെട്ടിച്ചുകടന്നു.
പിടിയിലായവര്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് നിഗമനം. കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അന്ന് പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. “