കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുവ നേതാക്കൾ റിൽസിൽ നിന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. അതിന് ഏത് മാധ്യമങ്ങൾ വേണമെങ്കിലും ഉപയോഗിക്കാം. ഇത് മാത്രമാണ് ജീവിത ലക്ഷ്യം എന്ന നിലയിൽ പ്രവർത്തിച്ചാൽ ജനങ്ങളിൽ നിന്നും അകന്നുപോകും.

ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കിൽ ജനമധ്യത്തിൽ പ്രവർത്തിക്കണം. അതിനുവേണ്ടിയുള്ള ഒരു മാധ്യമമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. അതിൽ തെറ്റില്ല. എന്നാൽ അടിത്തറ ജനങ്ങൾക്കിടയിൽ ആകണം. ഇതില്ലെങ്കിൽ ജനാധിപത്യത്തിൽ ശാശ്വതമായി നിലനിൽക്കില്ല’,

Leave a Reply

Your email address will not be published. Required fields are marked *