ആക്ഷനോടൊപ്പം നിറയെ ഡ്രാമയും ഇമോഷനും കൂടിക്കലർന്ന സിനിമയാകും കൂലിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആദ്യ പകുതി ഡ്രാമയിൽ തുടങ്ങി രണ്ടാം പകുതിയിൽ ആക്ഷൻ മൂഡിലേക്ക് കടക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ദി ഹോളിവുഡ്ആദ്യ പകുതിയിൽ ഡ്രാമയും ഇമോഷനുമെല്ലാം നിങ്ങളെ പതിയെ കഥയുടെ ഉള്ളിലേക്ക് കൊണ്ടുപോകും.

. തുടർന്ന് രണ്ടാം പകുതിയിൽ ചിത്രം ഒരു ആക്ഷൻ മൂഡിലേക്ക് ഷിഫ്റ്റ് ചെയ്യും. രജനി സാറിന്റെ മറ്റൊരു മുഖം നിങ്ങളപ്പോൾ കാണും. കൂലിയ്ക്ക് ട്രെയ്‌ലറും ടീസറും ഒന്നും ഉണ്ടാകില്ലെന്ന് പലരും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അതൊക്കെ ഞങ്ങൾ പോലും മനസ്സിൽ ആലോചിക്കാത്ത കാര്യങ്ങളാണ്’, ലോകേഷ് പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലർ ആഗസ്റ്റ് രണ്ടിന് പുറത്തിറങ്ങും. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം ‘ദളപതി’ സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *