തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്തതിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എഡിജിപിക്കെതിരായ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക