ഷാർജ/കൊച്ചി: യുഎഇയിലെ ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുഎഇ സമയം വൈകുന്നേരം നാലിന് ദുബൈ ന്യൂ സോനാപൂരിലാണ് മൃതദേഹം സംസ്‌കരിക്കുക. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലോടെയാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാൻ കുടുംബം സമ്മതം അറിയിച്ചത്.

എന്നാൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുംനാട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. കോൺസുലേറ്റിൽ നടന്ന മധ്യസ്ഥത ചർച്ചയിൽ ഇക്കാര്യം തീരുമാനമായെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

വിപഞ്ചികയുടെയും ഒന്നരവയസുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്‌കരിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മയും സഹോദരനും കഴിഞ്ഞദിവസം ഷാർജയിൽ എത്തിയിരുന്നു.

ഇവരുടെ ആവശ്യത്തെ തുടർന്ന് ചൊവ്വാഴ്ച കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കുന്നത് അവസാനനിമിഷം മാറ്റിവെച്ചിരുന്നു.

വിപഞ്ചികയുടെയും ഭർത്താവ് നിധീഷിന്റെയും കുടുംബാംഗങ്ങൾ ദുബൈ കോൺസുലേറ്റിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് വൈഭവിയുടെ മൃതദേഹം യുഎഇയിലും വിപഞ്ചികയുടെ മൃതദേഹം നാട്ടിലും സംസ്‌കരിക്കാൻ ധാരണയായത്.

കുഞ്ഞിന്റെ സംസ്‌കാരചടങ്ങിൽ വിപഞ്ചികയുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനും മതാചാരപ്രകാരം ചടങ്ങുകൾ നടത്താനും ധാരണയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *