വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓസ്ട്രേലിയയ്ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ റസ്സൽ കളിക്കും. ഈ രണ്ട് മത്സരങ്ങൾ റസ്സലിന്റെ ഹോംഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ് നടക്കുക.
സ്വന്തം സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിക്കാനാണ് റസ്സലിന്റെ തീരുമാനം.വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു.
37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓസ്ട്രേലിയയ്ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ റസ്സൽ കളിക്കും. ഈ രണ്ട് മത്സരങ്ങൾ റസ്സലിന്റെ ഹോംഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ് നടക്കുക.
സ്വന്തം സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിക്കാനാണ് റസ്സലിന്റെ തീരുമാനം.2010ൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു റസ്സലിന്റെ അരങ്ങേറ്റം. എന്നാൽ പിന്നീട് താരം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. ഏക ടെസ്റ്റ് മത്സരത്തിൽ രണ്ട് റൺസ് മാത്രമാണ് റസ്സലിന് നേടാൻ സാധിച്ചത്. ഈ മത്സരത്തിൽ ഒരു വിക്കറ്റും റസ്സൽ നേടി.