ലോകക്രിക്കറ്റിൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തിൽ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്. മറ്റു പല വരുമാന മാർഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.
ഇതിൽ പകുതിയിലധികവും ലഭിച്ചത് ഐപിഎല്ലിൽ നിന്നാണ്. 5761 കോടിയാണ് ഐപിഎൽ നടത്തിപ്പിൽ നിന്ന് മാത്രം ബിസിസിഐയുടെ ഗജനാവിലെത്തിയത്.
മൊത്തം വരുമാനത്തിന്റെ 59 ശതമാനം വരുമിത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം വിറ്റ വകയിലടക്കം 361 കോടിയാണ് ബോർഡിന് ലഭിച്ചത്.2007ൽ ബിസിസിഐ ഒരു പൊൻമുട്ടയിടുന്ന താറാവിനെ കണ്ടെത്തി.
ലോകത്തിലെ തന്നെ മികച്ചൊരു ക്രിക്കറ്റ് ടൂർണമെന്റായി അത് വളർന്നു. മീഡിയാ റൈറ്റ്സ് വർധിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന പല താരങ്ങൾക്കും മുന്നിൽ അത് അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. ഐപിഎൽ വളരും തോറും ബിസിസിഐയുടെ വരുമാനത്തിലും ആ വളർച്ച പ്രതിഫലിക്കും”, ലോയ്ഡ് പ്രതികരിച്ചു