ബഹിരാകാശ യാത്രയ്ക്ക് ശേഷം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ശു ശുക്ല. 1984ല്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല ശുഭാന്‍ശു, അന്താരാഷ്ട്ര ബഹിരാകാശ നിലയം ആദ്യമായി സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരന്‍ കൂടിയാണ്.
ബിബിസി കണക്കുകള്‍ പ്രകാരം ആക്‌സിയം 4 ദൗത്യത്തിനായി ഇന്ത്യ ഇന്‍വെസ്റ്റ് ചെയ്തത് 550 കോടി രൂപയാണ്.
ബഹിരാകാശ യാത്രികനുള്ള പരിശീലനം, ലോഞ്ച് സര്‍വീസ്, ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സസ്, സുരക്ഷിതമായി തിരിച്ചെത്തുക എന്നിവയെല്ലാം ഇതില്‍ അടങ്ങുന്നുണ്ട്.തന്ത്രപ്രധാനമായ ഒരു നിക്ഷേപമായിട്ടാണ് ഇന്ത്യ ഇതിനെ വിലയിരുത്തുന്നത്.
അനുവസമ്പത്ത് നേടുന്നതിനും, മനുഷ്യരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രാജ്യത്തിന്റെ സ്വതന്ത്ര ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കാനും ഇത് സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
18 ദിവസത്തെ താമസത്തിനിടെ ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിനുകീഴില്‍ ഇന്ത്യന്‍ സയന്റിഫിക് ഇന്‍സ്റ്റിറ്റിയൂഷന്‍ രൂപകല്പന ചെയ്ത 7 പ്രധാന പരീക്ഷണങ്ങള്‍ ശുഭാന്‍ഷു പൂര്‍ത്തീകരിച്ചിരുന്നു. ഇതെല്ലാം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ്.