കൊല്‍ക്കത്ത: അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ആര്‍ഷിക്കുമെതിരെ കേസ്.
ഹസിന്‍ ജഹാന്‍റെ അയല്‍ക്കാരിയായ ഡാലിയ ഖാട്ടൂൺ നല്‍കിയ പരാതിയില്‍ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലുള്ള സുരി പട്ടണത്തില്‍ ഷമിയുടെ മകള്‍ ആര്‍ഷിയുടെ പേരിലുള്ള ഭൂമിയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്‍ഷിയുടെ പേരിലുള്ള ഭൂമിയില്‍ ഹസിന്‍ ജഹാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഇത് തര്‍ക്ക ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരിയായ ഡാലിയ നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ഇതിനിതിരെ ഹസിന്‍ ജഹാന്‍ പ്രതികരിക്കുകയുമായിരുന്നു.