വിക്കറ്റ് കീപ്പറായി നിൽക്കാൻ കഴിയില്ലെങ്കിൽ റിഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പന്ത് ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വിശ്രമം അനുവദിക്കുകയാണ് നല്ലതെന്നും ശാസ്ത്രി വ്യക്തമാക്കി.
ഗ്ലൗസ് ഉള്ളപ്പോൾ കുറച്ചു സംരക്ഷണമുണ്ടാകുമെന്നു പറയാം. പക്ഷേ ഫീൽഡ് ചെയ്യാൻ ഇറങ്ങിയാൽ അതല്ല സ്ഥിതി. പരിക്ക് വഷളാകും. അദ്ദേഹം ബാറ്റിങ്ങിനും കീപ്പറായും ഇറങ്ങണം. എല്ലിന് പൊട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതായിരിക്കും നല്ലത്.
അഞ്ചാം ടെസ്റ്റിൽ ഓവലിൽ അദ്ദേഹത്തിന് അവസരം കൊടുക്കുകയാണ് വേണ്ടത്.പരിക്ക് പൂർണമായി ഭേദമാകാൻ 9 ദിവസമെങ്കിലും വേണം’, ശാസ്ത്രി വ്യക്തമാക്കി.