അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന്ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്‌നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്.
സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാസയിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ഇത് ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വമേധയാ ഉള്ള പിരിഞ്ഞുപോകലുകളില്‍ ഒന്നാണ്. കൂടുതല്‍ കാര്യക്ഷമതയും ചിട്ടയുമുളള ഒരു സ്ഥാപനമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നാസ വ്യക്തമാക്കി.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെയുള്ള പര്യവേക്ഷണത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നാം കടക്കുമ്പോള്‍ സുരക്ഷ ഒരു പ്രധാന മുന്‍ഗണനയാണെന്നും നാസ പറയുന്നു.
നാസയിലെ ഇപ്പോഴത്തെയും മുന്‍പത്തെയും നൂറുകണക്കിന് ജീവനക്കാര്‍ ഒപ്പിട്ട ഒരു കത്ത് യുഎസ് ഗതാഗത വകുപ്പിന്റെ തലവന്‍ കൂടിയായ ഇടക്കാല അഡ്മിനിസ്‌ട്രേറ്റര്‍ ഷോണ്‍ ഡഫിക്ക് അയച്ചിട്ടുണ്ട്.
ആയിരക്കണക്കിന് നാസ സിവില്‍ സര്‍വന്റ് ജീവനക്കാരെ ഇതിനകം പിരിച്ചുവിടുകയോ അവര്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ നേരത്തെ വിരമിക്കുകയോ ചെയ്തിട്ടുണ്ടെന്നും നാസയുടെ ദൗത്യം നിര്‍വഹിക്കുന്നതിന് അത്യന്താപേക്ഷിതമായ അറിവുകളാണ് ഇവര്‍ക്കൊപ്പം നഷ്ടമാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.