റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടീമിലെ മുൻ താരവും ഇം​ഗ്ലീഷ് ഓൾ റൗണ്ടറുമായിരുന്ന മൊയീൻ അലി.

2019ൽ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ് മൊയീൻ അലി വെളിപ്പെടുത്തുന്നത്.ആർസിബിയുടെ പരിശീലകനായി ഗാരി കിർസ്റ്റണിന്‍റെ അവസാന വർഷമായിരുന്നു.

വിരാട് കോഹ്‌ലിയെ മാറ്റി പാർഥീവ് പട്ടേലിനെ ക്യാപ്റ്റനാക്കുന്നത് ടീം കാര്യമായി പരിഗണിച്ചിരുന്നു. പാർഥീവിന്റെ ക്രിക്കറ്റ് തന്ത്രങ്ങൾ മികച്ചതായിരുന്നു. ആ സമയത്ത് അക്കാര്യം ​ഗൗരവമായി തന്നെ ചർച്ച ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *