ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരി ഹാജരാകും.
ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സന്യാസ സമൂഹവും സഭാ നേതൃത്വവും. സിബിസിഐ സംഘം റായ്പുരില്‍ എത്തി.കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ അടക്കം ദുർഗിൽ എത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജുപറഞ്ഞു.