എട്ട് മാസം മാത്രം പ്രായമുള്ള ധ്യാന്‍ എന്ന കുഞ്ഞാണ് ആണ് എയർ ഇന്ത്യ വിമനാപകടത്തിൽ ജീവന് ഭീഷണിയാകത്തക്ക തരത്തിൽ ഗുരുതമായി പൊള്ളലേറ്റത്. പരിക്കുകളോടെ രക്ഷപ്പെട്ട കുഞ്ഞിന് 36% പൊള്ളലേറ്റിരുന്നു. 30 വയസ്സുള്ള അമ്മ മനീഷ നൽകിയ ചർമ്മ ഗ്രാഫ്റ്റുകൾ വഴിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ജൂൺ 12 ന് നടന്ന AI 171 വിമാനാപകടത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ധ്യാൻ അഞ്ച് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇപ്പോൾ സുഖം പ്രാപിച്ചത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നു.

സിവിൽ ആശുപത്രിയിലെ യൂറോളജിസ്റ്റായ ഡോ. കപിൽ കച്ചാഡിയയാണ് ധ്യാനിന്റെ പിതാവ്. അമ്മയും കുഞ്ഞും ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന്റിപ്പോർട്ട് ചെയ്തു.

വിമാന അപകടത്തിൽ തീപിടുത്തമുണ്ടായപ്പോൾ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലുമായിരുന്നു അമ്മയും മകനും. തീ അവരുടെ വീടിനെ വിഴുങ്ങി. കുഞ്ഞിനേയും പൊതിഞ്ഞെടുത്തു തീയിൽ കൂടി ആ അമ്മ ഓടി. മനീഷയുടെ കൈകളിലും മുഖത്തും 25% പൊള്ളലേറ്റു, അതേസമയം ധ്യാന്‍ഷിന്റെ മുഖം, രണ്ട് കൈകൾ, വയറ്, നെഞ്ച് എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്.

ഇരുവരെയും കെഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ധ്യാന്‍ഷിനെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ കിടത്തി.മെഡിക്കൽ സയൻസിൽ, സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നു.

കുഞ്ഞിന്റെ സ്വന്തം ചർമ്മവും അമ്മയുടെ ചർമ്മ ഗ്രാഫ്റ്റുകളും ചികിത്സയ്ക്കായി ഉപയോഗിച്ചതായി പ്ലാസ്റ്റിക് സർജൻ ഡോ. റുത്വിജ് പരീഖ് വിശദീകരിച്ചു.

“അവന്റെ പ്രായം ഒരു പ്രധാന ഘടകമായിരുന്നു. അണുബാധ തടയുകയും സാധാരണ വളർച്ച ഉറപ്പാക്കുകയും ചെയ്യേണ്ടിവന്നു. അവന്റെയും അമ്മയുടെയും സുഖം തൃപ്തികരമാണ്,” അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *