കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിൻവലിക്കും. പ്രത്യേക ദൂതൻ വഴിയാണ് കത്ത് കൈമാറുക.
വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിൽ, മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് ജഗദീഷിന്റെ തീരുമാനം.ജഗദീഷ് പിൻവാങ്ങുന്നതോടെ എഎംഎംഎയിൽ ഇന്ന് മത്സര ചിത്രം തെളിയും.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, രവീന്ദ്രൻ തുടങ്ങിയവർ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.