Month: July 2025

ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയും മാനേജരും കടയുടെ പിന്നിൽ മരിച്ച നിലയിൽ

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ…

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക പളളി തകര്‍ന്നു മാപ്പുപറഞ്ഞ് നെതന്യാഹു

ജെറുസലേം: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും…

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും

കൽപ്പറ്റ: കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി,…

ആക്‌സിയം 4 ദൗത്യത്തില്‍ ശുഭാന്‍ശു ശുക്ലയ്ക്കായി ഇന്ത്യ ചെലവിട്ട തുക അറിയാം

ബഹിരാകാശ യാത്രയ്ക്ക് ശേഷം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ശു ശുക്ല. 1984ല്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല ശുഭാന്‍ശു, അന്താരാഷ്ട്ര ബഹിരാകാശ നിലയം ആദ്യമായി സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരന്‍ കൂടിയാണ്. ബിബിസി…

മിഥുന്റെ അമ്മയെ നാട്ടിലെത്തിക്കും കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന്…

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ടാണ്ട് 12 കുടുംബങ്ങൾക്ക് വീട്, പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് ആണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുകയാണ്.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ സണ്ണി…

നിമിഷപ്രിയ വിഷയം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി അഡ്വ. സുഭാഷ് ചന്ദ്രൻ

കൊച്ചി: നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന് പിന്നാലെ കേന്ദ്രം കാണിച്ച അവഗണനയെ തുറന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ…

ഡെങ്കിപ്പനിയെ തുടർന്ന് നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍

ഡെങ്കിപ്പനിയെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കൾ അറിയിച്ചതായി ഇന്ത്യപുതിയ ചിത്രമായ ‘കിംഗ്ഡ’ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. നേരത്തെ മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന…

ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി രോഗം

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്. പരിശോധനയിൽ ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു. പ്രായമായവരിൽ,…

വൈഭവിയുടെ മൃതദേഹം ഇന്ന് യുഎഇയിൽ സംസ്‌കരിക്കുംവിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഷാർജ/കൊച്ചി: യുഎഇയിലെ ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുഎഇ സമയം വൈകുന്നേരം നാലിന് ദുബൈ ന്യൂ സോനാപൂരിലാണ് മൃതദേഹം സംസ്‌കരിക്കുക. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലോടെയാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാൻ കുടുംബം സമ്മതം…