Month: July 2025

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം

ബെം​ഗളൂരു: ഉന്നത പൊലീസ് ഓഫീസർമാർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ജീവനക്കാരെ പോലെ പെരുമാറിയെന്ന് കർണാടക സ‍ർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഐപിഎസ് ഓഫീസർ വികാഷ് കുമാറിൻ്റെ സസ്പെൻഷൻ…

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത നാല് ജില്ലകളിൽ റെഡ് അലേർട്ട്

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. അഞ്ച്…

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

തേവലക്കരയിലെ അപകടം; വിദ്യാർഥിക്ക് ഷോക്കേറ്റത് സ്കൂൾ കെട്ടിടത്തിനോട് ചെർന്ന വൈദ്യുതി ലൈനിൽ നിന്നും; ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന്‍ മരിച്ചു; കുട്ടി മുകളില്‍ കയറിയത്…

ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്

ഇം​ഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിത താരം ദീപ്തി ശർമ. ഏകദിന ലോകകപ്പ് അടുത്ത് വരുന്നതിനാൽ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന് ദീപ്തി ശർമ പറയുന്നു. ശ്രീലങ്കൻ പരമ്പരയിലും ഇം​ഗ്ലണ്ടിലും ഇന്ത്യൻ ടീം…

ഇറാഖിൽ ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം

ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓസ്ട്രേലിയയ്ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ റസ്സൽ കളിക്കും.…

അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാർ

തെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമർശനവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന…

കൊല്ലത്ത് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന…

അമ്മ തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ‌ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്…

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ.തലയോലപ്പറമ്പ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ‘ ആക്ഷൻ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന…