Month: July 2025

പൃഥ്വിരാജ് ഇനി ആമിര്‍ അലി വൈശാഖിന്റെ ഖലീഫയ്ക്ക് തുടക്കം, ഇരുവരും ഒന്നിക്കുന്നത് 15 വർഷത്തിന് ശേഷം

പതിനഞ്ച് വർഷത്തിന് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 6ന് ആണ് ആദ്യ ഷെഡ്യൂൾ ആരംഭിക്കുക. ലണ്ടനിലാണ് തുടക്കം. പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന്…

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം സുരേഷ് ഗോപി

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മൃതദേഹം വിട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന്അമ്മയെ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ്…

റഷ്യയുമായുള്ള വ്യാപാരം ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ

വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരം തുടരുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌ന് പുതിയ ആയുധങ്ങൾ നൽകുമെന്ന്…

എം ആര്‍ അജിത്കുമാറിൻ്റെ ശബരിമലയിലെ ട്രാക്ടർ യാത്ര: ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി പത്തനംതിട്ട എസ് പി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്തതിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര…

വിമ്പിൾഡൻ ഫൈനലിൽ കാണിയായി ഇന്ദ്രജിത്ത്

വിമ്പിൾഡൻ പുൽകോർട്ടിലെ വാശിയേറിയ ഫൈനൽ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ. ഉദ്വേഗനിമിഷങ്ങൾക്കൊടുവിൽ കാർലോസ് അൽകാരസിനെ മലർത്തിയടിച്ച് യാനിക് സിന്നർ തന്റെ കന്നിക്കിരീടത്തിൽ മുത്തുമിട്ടപ്പോൾ ഗ്യാലറിയിൽ ആർപ്പുവിളികളുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു. ‘ എന്തൊരു ഗംഭീര അനുഭവം’ എന്നായിരുന്നു…

പുനരധിവാസ പദ്ധതിയില്‍ ആകൃഷ്ടരായി രണ്ട് കൗമാരക്കാരികളടക്കം അഞ്ച് മാവോവാദികള്‍ കീഴടങ്ങി

വാറങ്കല്‍: തെലങ്കാനയില്‍ രണ്ട് കൗമാരക്കാരികളടക്കം അഞ്ച് മാവോവാദികള്‍ കീഴടങ്ങി. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ അഞ്ചുപേരാണ് പോലീസില്‍ കീഴടങ്ങിയതെന്ന് മുളുകു പോലീസ് സൂപ്രണ്ട് ഡോ. പി. ശബരീഷ് അറിയിച്ചു. കീഴടങ്ങുന്ന മാവോവാദികള്‍ക്കുള്ള തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍…

വിണ്ണിൽ നിന്നും മണ്ണിലേക്ക് ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘമാണ് ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയത്. 17 ​ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ…

ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ പരിശീലകനായി എസ് മനോജ് മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ച്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2വിലെ പ്രധാന ടീമുകളിലൊന്നായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍…

തദ്ദേശ തെരഞ്ഞടുപ്പ്: പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണം കത്ത് നൽകി വി ഡി സതീശൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത്…

യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും…