Month: July 2025

സ്‌കൂള്‍ കലോത്സവം തൃശ്ശൂരിൽ കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ്…

പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാ​ഗ്ദാനം ചെയ്തു

വാഷിം​ഗ്ടൺ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാ​ഗ്ദാനം ചെയ്തു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ്പറഞ്ഞു. ടെക്‌സസിലെ കെര്‍ കൗണ്ടിയിലുണ്ടായ പ്രളയത്തിൽ ഇതിനോടകം 24 പേർ മരിച്ചതായി അന്തർദേശീയ…

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഇടപ്പള്ളിയില്‍ കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെയാണ് കടത്താന്‍ നോക്കിയത്. ഒരുസ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്. ട്യൂഷന് പോകുമ്പോള്‍ കാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍പറഞ്ഞു. മിഠായി തന്ന് അനിയത്തിയെ വലിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നും കാറിന് മുകളില്‍ കാരിയര്‍…

പാകിസ്താനോട് ‘ബൈ’ പറഞ്ഞ് മൈക്രോസോഫ്റ്റ് ; പ്രവർത്തനം നിർത്തുന്നത് കാൽനൂറ്റാണ്ടിന് ശേഷം പിന്മാറ്റം, തകർന്നടിഞ്ഞ സന്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്നത് അസാധ്യമായതിനാൽ

#Microsoft #Pakistan