തൃശ്ശൂര്‍: റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍, വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.