സന ∙ യെമൻ തീരത്ത് 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കാണാതായതായാണ് വിവരം. അപകടത്തിൽപ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതിൽ 9 പേർ ഇത്യോപ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്.

154 കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പൽ ഞായറാഴ്ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിൽ നിന്ന് ഏദൻ ഉൾക്കടലിൽ മുങ്ങിയതായി യെമനിലെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) മേധാവി അബ്ദുസത്തർ എസോയേവ്ഏജൻസിയോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതകളിൽ ഒന്നാണിത്. 2024 ൽ യെമനിലേക്ക് കടക്കാൻ അറുപതിനായിരത്തിലധികം കുടിയേറ്റക്കാർ ഈ വഴി തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. 2023 ൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 97,200 ആണ്.

Leave a Reply

Your email address will not be published. Required fields are marked *