വലുപ്പമുള്ളതാണ് – ഹർഷ ബോഗ്‌ലെ
ഓവലിലെ അഞ്ചാം ദിവസമാണ്, ഇംഗ്ലണ്ടിന് ജയിക്കാൻ കേവലം 35 റണ്‍സ് മാത്രം, ഇന്ത്യയ്ക്ക് ആവശ്യം നാല് വിക്കറ്റുകളും. ഒറ്റനോട്ടത്തില്‍ ആതിഥേയർക്ക് ജയം അനായാസമായിരുന്നു.
പക്ഷേ, അത്ഭുതങ്ങളെ തള്ളിക്കളയാൻ ഇതിഹാസങ്ങള്‍ പോലും തയാറായിരുന്നില്ല.ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നു കാലത്തെ ഒരു ചിത്രം, മുകളില്‍ ‘Believe’ (വിശ്വസിക്കുക) എന്ന വാക്ക് എഴുതിയിരിക്കുന്നു.
തന്റെ ഫോണിന്റെ വാള്‍പേപ്പറായി ആ ചിത്രം മാറ്റുമ്പോള്‍ സിറാജ് മനസില്‍ ഉറപ്പിച്ചിരുന്നു, എനിക്ക് ഈ മത്സരം ജയിപ്പിക്കാനാകുമെന്ന്.
അത് സിറാജിന്റെ വിശ്വാസമായിരുന്നു, തന്റെ മികവിലുള്ള ആത്മവിശ്വാസം.”മത്സരത്തെ വളരെ വൈകാരികമായി സമീപിക്കുന്ന താരമാണ് സിറാജ്, 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം കണ്ണീര് മറച്ചുവെച്ചില്ല. 2024 ട്വന്റി 20 ലോകകപ്പ് ജയത്തിന് ശേഷം അതിവൈകാരികമായിരുന്നു സിറാജിന്റെ പ്രതികരണം.
പക്ഷേ, എല്ലാ കണക്കുകൂട്ടലിനും ഒടുവിലെ ഉത്തരം ഇതായിരുന്നു. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ സിറാജിന്റെ പന്തുകള്‍ തന്നെയാണ് വേണ്ടത്.
പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി ജേമി ഓവര്‍ട്ടൻ പൊടുന്നനെ വിജയലക്ഷ്യം 35ല്‍ നിന്ന് 27ലേക്ക് എത്തിച്ചു. മൈതാനത്ത് നിലകൊണ്ട സിറാജ് എന്തായിരിക്കാം ചിന്തിച്ചിരിക്കുക.
സിറാജിന്റെ വിശ്വാസത്തിന് ഏറ്റ അടിയായിരുന്നു ആ രണ്ട് ഫോറുകള്‍. പക്ഷേ, സിറാജ് പന്തെടുത്തപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു, സമ്മര്‍ദം ഇംഗ്ലണ്ട് നിരയിലേക്ക് പതിയെ പതിക്കുകയായിരുന്നു.