ആലപ്പുഴ: ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്. നൂറനാട് പൊലീസ് മൊഴിയെടുത്തു.
സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
ഉടൻ തന്നെ സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ബാലാവകാശ കമീഷൻ വന്ന് കുട്ടിയുടെ മൊഴിയെടുത്തു.കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കിൽ രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകൾ വിവരിക്കുന്നു.
ഒരിക്കൽ പ്ലേറ്റ് മറന്നു വെച്ചപ്പോൾ തന്നെ മർദിച്ചതായും കുട്ടിയുടെ നോട്ട്ബുക്കിൽ പറയുന്നു. രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.