മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്.
ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന്
ഉത്തരാഖണ്ഡില്‍ നിന്നുള്ള മലയാളി ദിനേശ്സ്ഥിരീകരിച്ചു.
ഗോപാലകൃഷ്ണന്‍, ശ്രീരഞ്ജിനി ദേവി, നാരായണന്‍ നായര്‍, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാല്‍, വിവേക് വേണുഗോപാല്‍, അനില്‍ മേനോന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍.
എല്ലാവരും ബന്ധുക്കളാണ്.അരമണിക്കൂര്‍ മുന്‍പ് അവരെ ബന്ധപ്പെട്ടിരുന്നു. കണക്ടിവിറ്റി പ്രശ്‌നം ഉണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് കഴിഞ്ഞു.
റോഡ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. കൂടുതല്‍ പ്രശ്‌നം വരികയാണെങ്കില്‍ ഇവരെ എയര്‍ലിഫ്‌ററ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നും ദിനേശ് മയ്യനാട് കൂട്ടിച്ചേര്‍ത്തു.