ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡന്റ്. മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ ഫോണില്‍ വിളിക്കാനായെന്നും ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടം ഉണ്ടായതിന് നാല് കിലോമീറ്റര്‍ അപ്പുറത്താണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്.മിന്നല്‍ പ്രളയത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഐടിബിപിയുടെ രണ്ട് വാഹനം ഒലിച്ച് പോയിട്ടുണ്ട്.
കൂടുതല്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ റോഡ് തകര്‍ന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായിട്ടുണ്ട്.