ആലപ്പുഴ: എൽഡിഎഫ് ഭരണത്തിന് കീഴിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിര മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണത്തിനാവണമെന്ന് ജി.സുധാകരൻപറഞ്ഞു. പത്തനംതിട്ട സംഭവത്തിൽ സസ്പെൻഷൻ അല്ല പുറത്താക്കൽ നടപടിയാണ് വേണ്ടത്.
മന്ത്രി പറഞ്ഞിട്ടും കേൾക്കാത്ത ഉദ്യോഗസ്ഥൻ അവിടെ ഇരിക്കുന്നത് തെറ്റാണെന്നും ജി.സുധാകരൻ പറഞ്ഞു.ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞിട്ടും ഫയൽ നീങ്ങുന്നില്ല.
ഭരണത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിനാവണം. വേണ്ടത് ഉപദേശമല്ല നടപടി. ശിവൻകുട്ടിയെ പുകഴ്ത്തിയും റിയാസിനെ തള്ളിയും സുധാകരൻ.
റിയാസിന്റെ റീൽസ് താൻ ശ്രദ്ധിക്കാറില്ല. താൻ ഇല്ലാതാക്കിയ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണ് ഇപ്പോൾ പൊങ്ങി വരുന്നതെന്നും സുധാകരൻപറഞ്ഞു.