മേഘവിസ്ഫോടനവും മിന്നല്‍ പ്രളയയവും വന്‍ ദുരന്തം വിതച്ച ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ധരാലിയിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്.
പത്ത് സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 130 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.