അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസ്സി. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ശ്വേതയ്‌ക്കെതിരെ കേസെടുത്ത സംഭവം വേദനാജനകമാണെന്ന് ബ്ലെസ്സി പ്രതികരിച്ചു
.സെൻസറിങ്ങിനു വിധേയമായി സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കളിമണ്ണ് എന്നും അന്നില്ലാത്ത നഗ്നതകാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ പൊലീസ് ശ്വേതയ്‌ക്കെതിരെ കേസെടുത്തു എന്നതാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യമെന്നും ബ്ലെസ്സി പ്രതികരിച്ചു.
പൊലീസ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ കേസെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന പ്രയാസകരമായ കാര്യം. ആർക്കും ആർക്കെതിരെയും കേസ് കൊടുക്കാം കേസ് പൊലീസ് സ്റ്റേഷനിൽ വന്നാൽ സ്വീകരിക്കാം, പക്ഷേ അതിന്റെ ഒരു നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കുന്നില്ല.