കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഹിമാലയ മേഖലയിൽ 127 മഞ്ഞുതടാകത്തകർച്ചകൾ ഉണ്ടായതായി കാലാവസ്ഥാ ഗവേഷകർ പറയുന്നു. ഹിന്ദുകുഷ് ഹിമാലയം പ്രതിവർഷം 14.9 മുതൽ15.1 മീറ്റർ വരെ മഞ്ഞ് നഷ്ടപ്പെട്ട് ഉരുകി ശോഷിച്ചുക്കൊണ്ടിരിക്കയാണെന്നാണ് വാഡിയ ഇൻസ്റ്റിറ്റ്യൂട്ടും മറ്റും നൽകുന്ന കണക്ക്.
സിന്ധുതടത്തിൽ ഇത്12 മീറ്ററും ഗംഗതടത്തിൽ15 മീറ്ററും ബ്രഹ്മപുത്രയിൽ 20 മീറ്ററുമാണ്. ആഗോള താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നാൽമഴയുടെ തീവ്രത 15% കണ്ട് വർധിക്കുമെന്നുംഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.