ബംഗളൂരു: വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

1 എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?

2 വീഡിയോ തെളിവുകൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്?
3 വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?
4 ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?

Leave a Reply

Your email address will not be published. Required fields are marked *