ദില്ലി: പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ 6 പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യ തകർത്തു എന്ന് സ്ഥിരീകരണം.
വ്യോമസേന മേധാവി എയർ മാർഷൽ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പാക്ക് വ്യോമസേന വിമാനങ്ങൾ തകർക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.